കോട്ടയം: ശബരിമലയിലെ ആചാര അനുഷ്ഠാനങ്ങളുടെ സംരക്ഷണത്തിനായി ശബരിമല കര്‍മ്മ സമിതിയും ബിജെപിയും സംഘടിപ്പിക്കുന്ന അയ്യപ്പ ജ്യോതി ഇന്ന് വൈകീട്ട് നടക്കും. മഞ്ചേശ്വരം മുതല്‍ കളിയിക്കാവിള വരെ പാതയോരത്ത് വൈകീട്ട് ആറിനാണ് അയ്യപ്പ ജ്യോതി തെളിയിക്കല്‍.
ശബരിമല പ്രശ്നത്തിന്റെ പശ്ചാത്തലത്തില്‍ ലിംഗനീതിക്ക് വേണ്ടിയുള്ള സര്‍ക്കാരിന്റെ വനിതാ മതിലിനെ പ്രതിരോധിക്കാനാണ് സംഘപരിവാര്‍ സംഘടനകള്‍ മണ്‍ചിരാതില്‍ ജ്യോതി തെളിയിക്കുന്നത്.
മുന്‍ ഡിജിപി ടി.പി സെന്‍കുമാര്‍, പി.എസ്.സി ചെയര്‍മാനായിരുന്ന കെ എസ് രാധാകൃഷ്ണന് അടക്കമുള്ളവര്‍ ജ്യോതിയില്‍ അണിചേരുമെന്നാണ് അറിയുന്നത്.