കൊച്ചി: ശബരിമല യുവതിപ്രവേശനവുമായി ബന്ധപ്പെട്ട പ്രതിഷേധത്തെ തുടര്‍ന്ന് അറസ്റ്റിലായ ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി കെ.സുരേന്ദ്രന് ഹൈക്കോടതി ജാമ്യം അനുവദിച്ചു.
23 ദിവസത്തിനു ജയില്‍വാസത്തിനു ശേഷമാണ് സുരേന്ദ്രന് മോചിതനാകുന്നത്. കര്‍ശന ഉപാദികളോടെയാണ് ജാമ്യം അനുവദിച്ചിരിക്കുന്നത്. ഇതില്‍ പത്തനംതിട്ട ജില്ലയില്‍ പ്രവേശിക്കരുത് എന്നതാണ് ഏറ്റവും പ്രധാനപ്പെട്ടത്.
ചിത്തിര ആട്ട വിശേഷദിവസം ശബരിമലയില്‍ സ്ത്രീയെ തടഞ്ഞ സംഭവത്തിലാണ് സുരേന്ദ്രന് ജാമ്യം അനുവദിച്ചത്. സുരേന്ദ്രന് ജാമ്യം അനുവദിക്കരുതെന്ന് പൊലീസ് കോടതിയില്‍ ശക്തമായി വാദിച്ചെങ്കിലും അതെല്ലാം കോടതി തള്ളുകയായിരുന്നു.