തിരുവനന്തപുരം: ശബരിമല പ്രശ്നത്തില്‍ യുഡിഎഫും ബിജെപിയും നടത്തിവരുന്ന സമരങ്ങള്‍ നാലാം ദിവസത്തിലേക്ക് കടന്നു. യുഡിഎഫ് എംഎല്‍എമാരായ വി.എസ്.ശിവകുമാര്‍, എന്‍.ജയരാജ്, പാറയ്ക്കല്‍ അബ്ദുള്ള എന്നിവര്‍ നിയമസഭാകവാടത്തിന് മുന്നിലും ബിജെപി ജനറല്‍ സെക്രട്ടറി എ എന്‍ രാധാകൃഷ്ണന് സെക്രട്ടേറിയേറ്റിന് മുന്നിലുമാണ് അനിശ്ചിതകാല സമരം നടത്തുന്നത്. ശബരിമലക്കൊപ്പം ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി കെ.സുരേന്ദ്രന്റെ അറസ്റ്റിനെതിരെയുമാണ് എ എന്‍ രാധാകൃഷ്ണന്റെ നിരാഹാര സമരം. 15 ദിവസത്തിനകം ആവശ്യങ്ങള്‍ അംഗീകരിച്ചില്ലെങ്കില്‍ സമരം ശക്തമാക്കുമെന്ന് ബിജെപി നേതൃത്വം വ്യക്തമാക്കിയിട്ടുണ്ട്.
ശബരിമല പ്രശ്നം: യുഡിഎഫും ബിജെപിയും നടത്തിവരുന്ന സമരങ്ങള്‍ നാലാം ദിവസത്തില്‍
By
December 6, 2018 10:42 am