Latest News

തമിഴ് നടി റിയാമിക ആത്മഹത്യ ചെയ്തതിന് പിന്നില്‍ എക്‌സ് വിഡിയോസിന്റെ തകര്‍ച്ച; തെറ്റായ പ്രചരണം നടത്തരുതെന്ന് സംവിധായകന്‍

ചെന്നൈ: കഴിഞ്ഞ ദിവസം മരിച്ച തമിഴ് നടി റിയമിക്കയുടെ ആത്മഹത്യയ്ക്ക് വഴിയൊരുക്കിയത് നടി അഭിനയിച്ച എക്‌സ് വിഡിയോസ് എന്ന ചിത്രത്തിന്റെ തകര്‍ച്ച മൂലമെന്ന് സൂചനകള്‍. ജോ സുന്ദര്‍ സംവിധാനം ചെയ്ത ചിത്രത്തില്‍ പ്രധാന വേഷത്തിലെത്തിയ റിയാമികയുടെ കഥാപാത്രം വേണ്ടവിധത്തില്‍ ശ്രദ്ധിക്കപ്പെട്ടിരുന്നില്ല. ഇതേതുടര്‍ന്ന് താരം കടുത്ത മാനസിക സമ്മര്‍ദ്ദത്തിലായിരുന്നെന്നും വാര്‍ത്തകളുണ്ട്. അതോടൊപ്പം സിനിമയിലെ കഥാപാത്രത്തിന്റെ പേരില്‍ റിയാമിക്ക പരിഹസിക്കപ്പെട്ടിരുന്നുവെന്നും സുഹൃത്തുക്കള്‍ പറയുന്നു.

അതേസമയം ഇത് നിഷേധിച്ച് സംവിധായകന്‍ രംഗത്തെത്തി. സിനിമയില്‍ അഭിനയിക്കുമ്പോള്‍ റിയാമിക സന്തോഷവതിയായിരുന്നുവെന്നും തെറ്റായ പ്രചാരണങ്ങള്‍ നടത്തരുതെന്നും സജോ വാര്‍ത്താക്കുറിപ്പിലൂടെ അഭ്യര്‍ഥിച്ചു.

നാലുമാസമായി സഹോദരന്‍ പ്രകാശിന്റെ ഫ്‌ളാറ്റിലാണ് റിയാമിക കഴിഞ്ഞിരുന്നത്. എന്നാല്‍ മരണകാരണം വ്യക്തമല്ലെന്നും, ആത്മഹത്യാ കുറിപ്പ് ലഭിച്ചിട്ടില്ലെന്നുമാണ് പൊലീസ് പറയുന്നത്. ഇതിനിടെ, കാമുകന്‍ ദിനേശിലേയ്ക്കും അന്വേഷണം നീളുന്നുണ്ട്. ഇയാളെ കസ്റ്റഡിയില്‍ എടുത്തതായാണ് വിവരം.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top