അമേരിക്കയില്‍ നിന്നുളള ക്രൂഡ് ഓയില്‍ ഉല്‍പ്പാദനം റെക്കോര്‍ഡ് നിലയില്‍ ഉയര്‍ത്തിയതോടെ ക്രൂഡ് ഓയിലിന്റെ വില കുറയാനുളള സാധ്യത വര്‍ധിക്കുകയാണ്. എണ്ണവില അടുത്ത കാലത്ത് ക്രമാതീതമായി വര്‍ധിച്ചത് യുഎസ് ഗവണ്മെന്റ് ഗൗരവകരമായാണ് നോക്കിക്കാണുന്നത്.
എണ്ണവില വന്‍തോതില്‍ വര്‍ധിക്കുന്നത് ആഗോള സാമ്പത്തിക മാന്ദ്യത്തിന് വഴി തെളക്കുമെന്ന തിരിച്ചറിവാണ് അമേരിക്കയെ ഉല്‍പ്പാദനം വര്‍ധിപ്പിക്കുവാന്‍ പ്രേരിപ്പിക്കുന്ന ഘടകം.
യുഎസ് എണ്ണ ഉല്‍പ്പാദനം വര്‍ധിപ്പിച്ചതോടെ രാജ്യാന്തര വിപണിയില്‍ ക്രൂഡ്ഓയില്‍ വില ബാരലിന് 58 ഡോളറായി താഴ്ന്നു. പ്രമുഖ എണ്ണ ഉല്‍പ്പാദന രാജ്യമായ റഷ്യയ്ക്ക് ക്രൂഡ് ഓയിലിന്റെ വില ബാരലിന് 60 ഡോളര്‍ എന്ന നിലയിലായാലും കുഴപ്പമില്ലെന്ന നിലപാടാണുളളത്.
എണ്ണ ഉല്‍പ്പാദന രാജ്യങ്ങളുടെ സംഘടനയായ ഒപെക് അടുത്ത വര്‍ഷം മുതല്‍ ഉല്‍പ്പാദനത്തില്‍ നിയന്ത്രണം വേണമെന്ന് ആവശ്യപ്പെട്ടിട്ടുണ്ട്.
ശീതകാലത്ത് പാശ്ചാത്യ രാജ്യങ്ങളില്‍ മുറികള്‍ ചൂടാക്കി നിലനിര്‍ത്താന്‍ എണ്ണയുടെ ആവശ്യം വര്‍ധിക്കുന്നതിനാല്‍ ഡിസംബര്‍ മുതല്‍ മാര്‍ച്ച് വരെ ക്രൂഡ് ഓയിലിന്റെ വിലയില്‍ വര്‍ധനവ് വരാറുണ്ട്. എന്നാല്‍ ഈ വര്‍ഷം ക്രൂഡ് വില കുറഞ്ഞത് ആഗോള തലത്തില്‍ ഉല്‍പ്പാദനം വര്‍ധിച്ചത് മൂലമാണ്.