എറണാകുളം: കേബിള്‍ ടിവി ഓപ്പറേറ്റഴ്സ് അസോസിയേഷന്റെ നേതൃത്വത്തിലുള്ള കേരളവിഷന് ഗ്രീന്‍കാര്‍ഡ് ലക്കി ഡ്രോയിലെ നവംബര്‍ മാസത്തിലെ വിജയികളെ തിരഞ്ഞെടുത്തു. ആള് കേരള അടിസ്ഥാനമായി നടക്കുന്ന തിരഞ്ഞെടുപ്പില്‍ അഞ്ഞൂറിലേറെ പേര്‍ക്കാണ് സമ്മാനം ലഭിക്കുന്നത്. ഒന്നാം സമ്മാനം 10 പേര്‍ക്ക് ഗോള്‍ഡ് കോയിന്, രണ്ടാം സമ്മാനം 100 പേര്‍ക്ക് ഗൃഹോപകരണങ്ങള്‍, മൂന്നാം സമ്മാനം നാനൂറ് പേര്‍ക്കും പ്രഖ്യാപിച്ചു.
സംവിധായകന് എം പത്മകുമാര്‍ മുഖ്യ അതിഥിയായ ചടങ്ങില്‍ സിഒഎ സംസ്ഥാന പ്രസിഡന്റ് കെ വിജയകൃഷ്ണന്, സിഒഎ ജനറല്‍ സെക്രട്ടറി കെ വി രാജന്, കെസിസിഎല്‍ ബ്രോഡ്ബാന്‍ഡ് എംഡി ഗോവിന്ദന്, കെസിബിഎല്‍ എംഡി രാജ്മോഹന്‍, ഗ്രീന്‍ കാര്‍ഡ് കണ്‍വീനര്‍ ജ്യോതികുമാര്‍, സിഒഎ എക്സിക്യൂട്ടീവ് അംഗങ്ങളായ ഗോപകുമാര്‍, സജീവ്കുമാര്‍, സാംസ് മീഡിയ ഡയറക്ടര്‍ സുനില്‍ കുമാര്‍, കെസിബിഎല്‍ ഡയറക്ടര്‍ പ്രമോദ്, കെസിസിഎല്‍ ഡയറക്ടര്‍ സിബി, കെസിസിഎല്‍ ബ്രോഡ്ബാന്‍ഡ് ഡയറക്ടര്‍ അനില്‍ മങ്കലത്ത് എന്നിവര്‍ ചടങ്ങില്‍ സന്നിഹിതരായി.