ഓഹരി വിപണി നേട്ടത്തോടെയാണ് വ്യാപാരമവസാനിച്ചത്. നിഫ്റ്റി, സെന്‍സെക്സ് സൂചികകളില്‍ അദാനി പോര്‍ട്സ്, ടാറ്റ മോട്ടോഴ്സ്, ആക്സിസ് ബാങ്ക്, ഹീറോ മോട്ടോര്‍ കോര്‍പ്പ് എന്നീ കമ്പനികളുടെ ഓഹരികള്‍ മികച്ച നേട്ടം കൈവരിച്ചു.
സെന്‍സെക്സ് 118.55 പോയിന്റ് ഉയര്‍ന്ന് 35260.54 ലാണ് ക്ലോസ് ചെയ്തത്. നിഫ്റ്റി 40.40 പോയിന്റ് നേട്ടത്തില്‍ 10616 ലാണ് വ്യാപാരമവസാനിച്ചത്. നിഫ്റ്റിയിലെ 29 ഓഹരികള്‍ നേട്ടത്തിന്റെ പാതയിലാണ് ഇന്ന് മുന്നേറിയത്.
യെസ് ബാങ്കിന്റെ ചെയര്മാന് അശോക് ചൗളയുടെ രാജിയെ തുടര്‍ന്ന് ബാങ്കിന്റെ ഓഹരിവില 7.28 ശതമാനം വില ഇടിഞ്ഞു. രൂപയുടെ മൂല്യം ഡോളറുമായുള്ള വിനിമയത്തില്‍ 24 പൈസ ഉയര്‍ന്ന് 72.07 രൂപയായി വര്‍ദ്ധിച്ചത് വിപണിക്ക് നേട്ടമായിട്ടുണ്ട്. നിഫ്റ്റി ഫിനാന്‍ഷ്യല്‍ സര്‍വ്വീസസ്, പവ്വര്‍ ഫിനാന്‍സ് കോര്പ്പറേഷന്, മഹീന്ദ്ര ആന്‍ഡ് മഹീന്ദ്ര ഫിനാന്‍ഷ്യല്‍ സര്‍വ്വീസസ് എന്നീ ഓഹരികളുടെ വില ഉയര്‍ന്നതാണ് സൂചിക കയറാനുള്ള പ്രധാന കാരണം.
ബുധനാഴ്ച വിദേശ പോര്‍ട്ട് ഫോളിയോ നിക്ഷേപകര്‍ 277.38 കോടി രൂപയുടെ ഓഹരികള്‍ വാങ്ങി. തദ്ദേശീയ ഇന്‍സ്റ്റിറ്റിയൂഷണല്‍ നിക്ഷേപകര്‍ 272.4 കോടി രൂപയുടെ ഓഹരികള്‍ വില്‍ക്കുകയും ചെയ്തു.