കൊച്ചി: ശബരിമലയില്‍ ആചാരം ലംഘിച്ചുവെന്നാരോപിച്ച് ദേവസ്വം ബോര്‍ഡ് അംഗം കെ.പി.ശങ്കരദാസിനെതിരെ ഹൈക്കോടതിയില്‍ ഹര്‍ജി. ആചാരം പാലിക്കണമെന്ന സുപ്രീംകോടതി നിര്‍ദേശം ലംഘിച്ചുവെന്നാണ് ഹര്‍ജിയിലെ ആരോപണം. ആചാര ലംഘനം നടത്തിയ ശങ്കരദാസിനെ മാറ്റണം എന്നും ഹര്‍ജിയില്‍ ആവശ്യപ്പെട്ടിട്ടുണ്ട്.
അതേസമയം ശബരിമലയില്‍ താന്‍ ആചാരം ലംഘിച്ചിട്ടില്ലെന്ന് ദേവസ്വം ബോര്‍ഡ് അംഗം കെ.പി.ശങ്കരദാസ് പറഞ്ഞു. ചടങ്ങിന്റെ ഭാഗമായാണ് പടി കയറിയത്. ചടങ്ങിന് പോകുമ്പോള്‍ ഇരുമുടിക്കെട്ട് വേണ്ട. ആഴി തെളിയിക്കാന്‍ പോയപ്പോള്‍ കൂടെ പോയതാണ്. ആചാരവും ചടങ്ങും രണ്ടും രണ്ടാണ്. ഒപ്പമുണ്ടായിരുന്ന മേല്‍ശാന്തി ഉള്‍പ്പെടെയുള്ളവര്‍ മറിച്ചൊന്നും പറഞ്ഞില്ലെന്നും കെ.പി.ശങ്കരദാസ് പറഞ്ഞു.