കിടിലന്‍ മേക്ക് ഓവറില്‍ ജോജു ജോര്‍ജ് നായകനായെത്തുന്നതും കാത്തിരിക്കുന്ന പ്രക്ഷകര്‍ക്കായി താരത്തിന്റെ ഇരട്ടി മധുരം. എം. പത്മകുമാര്‍ സംവിധാനം ചെയ്യുന്ന ജോസഫ് എന്ന ചിത്രത്തില്‍ ലുക്ക് കൊണ്ട് മാത്രമല്ല ശബ്ദം കൊണ്ടും ജോജു ആരാധകരെ ഞെട്ടിച്ചിരിക്കുകയാണ്.
ജോസഫിലെ വളരെ മനോഹരമായ ഒരു ഗാനത്തിനാണ് ജോജു ശബ്ദം നല്‍കിയിരിക്കുന്നത്. ‘പണ്ട് പാടവരമ്പത്തിലൂടെ’ എന്ന് തുടങ്ങുന്ന നാടന്‍ പാട്ടിന് മികച്ച പ്രതികരണമാണ് ലഭിച്ചുകൊണ്ടിരിക്കുന്നത്. ബെനഡിക്ട് ഷൈനിനൊപ്പം ചേര്‍ന്നാണ് ജോജു ഗാനം ആലപിച്ചിരിക്കുന്നത്.
നേരത്തെ പുറത്തിറങ്ങിയ ചിത്രത്തിന്റെ ടീസറിനും വന്‍ പ്രേക്ഷക ശ്രദ്ധ ലഭിച്ചിരുന്നു. സിനിമയില്‍ ജോജു ഒരു പരുക്കന്‍ കഥാപാത്രത്തെയാണ് അവതരിപ്പിക്കുന്നത് എന്നാണ് താരത്തിന്റെ ലുക്ക് സൂചിപ്പിക്കുന്നത്. മാന്‍ വിത്ത് ദി സ്കാര്‍ എന്ന് തന്നെയാണ് ചിത്രത്തിന്റെ ടാഗ്ലൈന്. ജോജോയെ കൂടാതെ ദിലീഷ് പോത്തനും ചിത്രത്തില്‍ ഒരു പ്രധാന വേഷത്തെ കൈകാര്യം ചെയ്യുന്നുണ്ട്.