സൗന്ദര്യ മത്സരത്തില്‍ വിജയി ആയപ്പോള്‍ ബോധം പോയതിനെക്കുറിച്ച് എവിടെയെങ്കിലും കേട്ടിട്ടുണ്ടോ? എന്നാല്‍ മ്യാന്മറില് അത്തരമൊരു സംഭവം ഉണ്ടായി. മിസ് ഗ്രാന്‍ഡ് ഇന്റര്‍നാഷനല്‍ കീരിടം ചൂടിയ പരാഗ്വേ സുന്ദരി ക്ലാര സോസ (24)യാണ് കീരിടം തനിക്കാണെന്ന് കേട്ട കേട്ട പാതി കേള്‍ക്കാത്ത പാതി വേദിയില്‍ ബോധം കെട്ടുവീണത്.
രണ്ടാം സ്ഥാനത്തെത്തിയ ഇന്ത്യക്കാരി മീനാക്ഷി ചൗധരിയുടെ കൈപിടിച്ചു നില്‍ക്കുമ്പോഴായിരുന്നു ക്ലാരയുടെ ബോധം പോയത്. കുഴഞ്ഞു വീഴാന്‍ തുടങ്ങിയ ക്ലാരയെ മീനാക്ഷി താങ്ങിപ്പിടിക്കാന്‍ ശ്രമിച്ചെങ്കിലും നടന്നില്ല. വേദിയിലുണ്ടായിരുന്ന അവതാരകരും മറ്റും ആശങ്കയോടെ ക്ലാരയുടെ അടുത്തെത്തി. അല്പസമയത്തിനുള്ളില് ബോധം വീണ്ടെടുത്ത ക്ലാര പിന്നെ നിറുത്താതെ കരച്ചിലായിരുന്നു. ഇതിനിടെ ക്ലാരയെ കിരീടം അണിയിച്ചു.