62-മത് സംസ്ഥാന സ്കൂള്‍ കായിക മേളയ്ക്ക് തുടക്കമായി. തിരുവനന്തപുരം യൂണിവേഴ്സിറ്റി സ്റ്റേഡിയത്തില്‍ രാവിലെ ഏഴ് മണിക്കാണ് മത്സരങ്ങള്‍ ആരംഭിച്ചത്. കായികമേളയിലെ ആദ്യസ്വര്‍ണ്ണം തിരുവനന്തപുരം സ്വന്തമാക്കി. 3000 മീറ്റര്‍ ജൂനിയര്‍ ആണ്‍കുട്ടികളുടെ മത്സരത്തില്‍ സായിയുടെ സല്മാന് ഫറൂക്കാണ് ആദ്യ സ്വര്‍ണ്ണം നേടിയത്. രണ്ടാം സ്ഥാനം എം.വി.അമിത്ത് നേടി(കോതമംഗലം മാര്‍ബസേലിയേസ്).
3000 സീനിയര്‍ ആണ്‍കുട്ടികളുടെ മത്സരത്തില്‍ ഒന്നാംസ്ഥാനം കോതമംഗലം മാര്‍ ബേസില്‍ സ്കൂളിലെ ആദര്‍ശ് ഗോപിക്ക്. രണ്ടാം സ്ഥാനം അജിത്.എം. ( സി എം ടി മാത്തൂര്‍ പാലക്കാട്). ജൂനിയര്‍ പെണ്‍കുട്ടികളുടെ 3000 മീറ്ററില്‍ കട്ടിപ്പറ ഹോളി ഫാമിലി സ്കൂളിലെ സനിക സ്വര്‍ണ്ണം നേടി.
തിരുവനന്തപുരം യൂണിവേഴ്സിറ്റി സ്റ്റേഡിയത്തില്‍ നടക്കുന്ന മീറ്റിന്റെ ആദ്യ ദിനം 31 ഫൈനലുകളാണുള്ളത്. സ്കൂളുകളില്‍ കോതമംഗലം മാര്‍ബേസിലും ജില്ലകളില്‍ എറണാകുളവുമാണ് നിലവിലെ ചാമ്പ്യന്മാര്. ആകെ 96 ഇനങ്ങളിലാണ് മത്സരങ്ങള്‍ മൂന്നുദിവസത്തെ മീറ്റ് ഞായറാഴ്ച സമാപിക്കും.