നടിയെ തട്ടിക്കൊണ്ടുപോയി ബലാത്സംഗം ചെയ്യാന്‍ ക്വട്ടേഷന്‍ നല്കിയ കേസിലെ മുഖ്യപ്രതി നടന് ദിലീപ് താരസംഘടനയായ എഎംഎംഎയിലെ അംഗത്വം രാജിവെച്ചുള്ള കത്ത് പുറത്തുവിട്ടു.
തന്റെ പേര് പറഞ്ഞ് സംഘടനയെ തകര്‍ക്കാനാണ് ശ്രമം. ഉപജാപകരുടെ ശ്രമങ്ങളില്‍ സംഘടന തകരരുത്. സംഘടനയുടെ സഹായം കൊണ്ടു ജീവിക്കുന്ന അനേകം പേരുണ്ട്. ഇവര്‍ക്കായി എഎംഎംഎ നിലനില്‍ക്കണമെന്നാണ് കത്ത്. താന്‍ മനസ്സാവാചാ അറിയാത്ത കുറ്റത്തിനാണ് വേട്ടയാടപ്പെടുന്നതെന്നും നടന്റെ കത്തില്‍ പറയുന്നു.
സംഘടന ആവശ്യപ്പെട്ടതിനാലാണ് ദിലീപ് എഎംഎംഎയില്‍ നിന്ന് രാജിവെച്ചതെന്നാണ് കഴിഞ്ഞ ദിവസം പ്രസിഡന്റ് മോഹന്‍ലാല്‍ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞിരുന്നത്. എന്നാല്‍ ദിലീപിന്റെ രാജിക്കത്ത് പുറത്തുവന്നതോടെ മോഹന്‍ലാലിന്റെ വാദങ്ങള്‍ പൊളിയുകയാണ്.
എഎംഎംഎയും സംഘടനയുടെ പ്രസിഡന്റും തന്നോട് രാജി ചോദിച്ചു വാങ്ങുകയായിരുന്നില്ല എന്നതാണ് ദിലീപ് പുറത്തുവിട്ട കത്തില്‍ വ്യക്തമാകുന്നത്. മോഹന്‍ലാലിന് പരാമര്‍ശത്തില്‍ അഭിമാനഭംഗം വന്നതിനാലാണ് ദിലീപ് ഇപ്പോള്‍ കത്ത് പുറത്തുവിട്ടിരിക്കുന്നത്.