പത്തനംതിട്ട: ശബരിമല വിഷയത്തില്‍ നിയമനിര്‍മാണം നടത്തില്ലെന്ന സര്‍ക്കാര്‍ നിലപാടിനെതിരെ ഇന്നു രാത്രി 12 മുതല്‍ നാളെ രാത്രി 12 വരെ 24 മണിക്കൂര്‍ ഹര്‍ത്താലിന് ആഹ്വാനം. ശബരിമല സംരക്ഷണസമിതിയാണ് ഹര്‍ത്താലിന് ആഹ്വാനം ചെയ്തിരിക്കുന്നത്. പ്രവീൺ തൊഗാഡിയ അധ്യക്ഷനായ അന്താരാഷ്ട്ര ഹിന്ദു പരിക്ഷത്ത് ഹർത്താലിന് പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ട്.
തുലാമാസ പൂജകള്‍ക്കായി ഇന്ന് വൈകിട്ട് ശബരിമല നട തുറക്കാനിരിക്കെ ദര്‍ശനത്തിന് എത്തുന്ന സ്ത്രീകളെ തടയുന്നതിന് വേണ്ടി നിലയ്ക്കലില്‍ ശബരിമല സംരക്ഷണ സമിതി ഒരുക്കിയിരുന്ന സമരപ്പന്തല്‍ പൊലീസ് പൊളിച്ചു നീക്കി. ചരിത്രപരമായ സുപ്രീംകോടതി വിധിയെ തുടര്‍ന്ന് യുവതികളായ ഭക്തരെത്തിയാല്‍ അവര്‍ക്ക് സുരക്ഷയോരുക്കാന്‍ നിലയ്ക്കിലിലും പമ്പയിലും വന്‍ പൊലീസ് സന്നാഹത്തെ നിയോഗിച്ചിട്ടുണ്ട്.