ശബരിമലയിലെ യുവതീ പ്രവേശനം സംബന്ധിച്ച വിധി സുപ്രീം കോടതി വിധി വന്നതോടെ വ്രതം നോറ്റ് അയ്യനെ തൊഴാനൊരുങ്ങി വിശ്വാസികളായ സ്ത്രീകള്‍. കണ്ണൂര്‍, കോഴിക്കോട് ജില്ലകളില്‍ നിന്നാണ് സ്ത്രീകള്‍ സംഘമായി മല ചവിട്ടുമെന്ന് റിപ്പോര്‍ട്ടുകള്‍ വരുന്നത്.
കണ്ണൂര്‍ കണ്ണപുരം സ്വദേശിയായ രേഷ്മ നിഷാന്താണ് അയ്യപ്പ ദര്‍ശനത്തിന് തയ്യാറെടുക്കുന്നതിലൊരാള്. ക്ഷേത്രത്തില്‍ നിന്ന് മാലയിട്ട് വ്രതമാരംഭിച്ചതിന്റെ ചിത്രങ്ങള്‍ രേഷ്മ ഫേസ് ബുക്കില്‍ പങ്കുവച്ചു. നാല്‍പ്പത്തൊന്ന് ദിവസത്തെ വ്രതം നോല്‍ക്കുമെന്നും അതിനുള്ള മാനസീകവും ശാരീരികവുമായ കരുത്ത് തനിക്കുണ്ടെന്നും രേഷ്മയുടെ ഫേസ്ബുക്ക് കുറിപ്പില്‍ വ്യക്തമാക്കുന്നു.
പ്രതിഷേധവും ഭീഷണികളും ഭയന്ന് മറ്റ് സ്ത്രീകള്‍ വ്യക്തി വിവരങ്ങള്‍ വെളിപ്പെടുത്തിയിട്ടില്ല. വാര്‍ത്ത പുറത്തു വന്നതിന് പിന്നാലെ രേഷ്മയുടെ വീടിന് മുന്നില്‍ ഒരു സംഘം ആളുകള്‍ പ്രതിഷേധ പ്രകടനം നടത്തിയിരുന്നു.
കോഴിക്കോട് ജില്ലയില്‍ നിന്നും 30 പേരടങ്ങുന്ന സ്ത്രീകളുടെ സംഘം അയ്യപ്പ ദര്‍ശനം നടത്തുമെന്നാണ് റിപ്പോര്‍ട്ടുകള്‍. അതേസമയം സന്നിധാനത്തെന്നും വരെ സ്ത്രീകള്‍ക്ക് എല്ലാ സുരക്ഷയും ഒരുക്കുമെന്നാണ് സര്‍ക്കാറിന്റെ നിലപാട്. എന്നാല്‍ സ്തീപ്രവേശനത്തിനായ് പ്രത്യേക തയ്യാറെടുപ്പുകളൊന്നും സന്നിധാനത്ത് ദേവസ്വം ബോര്‍ഡ നടത്തിയിട്ടില്ല.