ശബരിമലയില്‍ സ്ത്രീ പ്രവേശനം അനുവദിച്ച സുപ്രീംകോടതി വിധിക്കെതിരെ സമരത്തിനൊരുങ്ങി ബിജെപി. വിശ്വാസം സംരക്ഷിക്കാന്‍ ഓര്‍ഡിനന്‍സ് ഇറക്കണമെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ പി.എസ്. ശ്രീധരന് പിള്ള ആവശ്യപ്പെട്ടു. യുവമോര്‍ച്ചയും മഹിളാമോര്‍ച്ചയും സമരത്തിനു നേതൃത്വം നല്‍കും. സുപ്രീംകോടതിയില്‍ പുനഃപരിശോധനാ ഹര്‍ജി നല്‍കാനും പാര്‍ട്ടിക്കു നീക്കമുണ്ട്. ആര്‍എസ്എസ് ദേശീയതലത്തില്‍ സ്ത്രീ പ്രവേശനത്തെ പിന്തുണച്ചുവരുന്നതിനാല്‍ കേരളത്തിലെ ബിജെപി കടുത്ത നിലപാട് എടുത്തിരുന്നില്ല. ഇതു പാര്‍ട്ടി അണികളില്‍ വ്യാപക അതൃപ്തിക്ക് ഇടയായെന്ന നിഗമനത്തിലാണു സമരത്തിനൊരുങ്ങാന്‍ ബിജെപി തീരുമാനിച്ചത്.
ശബരിമലയിലെ സ്ത്രീ പ്രവേശനം ; ബിജെപി സമരത്തിലേക്ക്
By
October 1, 2018 2:57 pm