ലണ്ടന്‍: ബാങ്കുകളുടെ കണ്‍സോര്‍ഷ്യത്തില്‍ നിന്ന് വായ്പ എടുത്തതിനു ശേഷം തിരിച്ചടക്കാതെ ലണ്ടനിലേക്ക് കടന്ന കിംഗ്ഫിഷര്‍ എയര്‍ലൈന്‍സ് ഉടമ വിജയ് മല്യ രാജ്യം വിടുന്നതിന് മുമ്പായി ബി.ജെ.പി. നേതാക്കളുമായി കൂടിക്കാഴ്ച നടത്തിയെന്ന് കോണ്‍ഗ്രസ് അദ്ധ്യക്ഷന്‍ രാഹുല്‍ ഗാന്ധി ആരോപിച്ചു. മല്യ കണ്ടെന്ന് പറയുന്ന നേതാക്കളുടെ പേര് വെളിപ്പെടുത്താന്‍ രാഹുല്‍ തയ്യാറായില്ല.
മല്യ അടക്കമുള്ള സാമ്പത്തിക തട്ടിപ്പ് കുറ്റവാളികള്‍ക്കെതിരെ കേന്ദ്ര സര്‍ക്കാര്‍ ശരിയായ നടപടിയല്ല സ്വീകരിക്കുന്നതെന്നും രാഹുല്‍ ആരോപിച്ചു. ലണ്ടന്‍ സ്കൂള്‍ ഓഫ് ഇക്കണോമിക്സില്‍ സംസാരിക്കുകയായിരുന്നു രാഹുല്‍.ലണ്ടനിലേക്ക് മുങ്ങുന്നതിന് മുമ്പ് മല്യ ബി.ജെ.പിയിലെ മുതിര്‍ന്ന നേതാക്കളുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. അവരുടെ പേരുകള്‍ പറയാന്‍ ഞാന്‍ ആഗ്രഹിക്കുന്നില്ല – രാഹുല്‍ പറഞ്ഞു.
9000 കോടി രൂപയുടെ വായ്പാ തട്ടിപ്പ് കേസില്‍ പ്രതിയെ മല്യ കഴിഞ്ഞ ഏപ്രിലിലാണ് ലണ്ടനില്‍ അറസ്റ് ചെയ്ത മല്യ അന്നു മുതല്‍ ജാമ്യത്തിലാണ്.വജ്രവ്യാപാരിയും 13,000 കോടിയുടെ വായ്പ തട്ടിപ്പ് നടത്തിയ നീരവ് മോദിയും അമ്മാവന് മെഹുല്‍ ചോക്സിയും പ്രധാനമന്ത്രി നരേന്ദ്രമോദിയും തമ്മില്‍ ബന്ധമുണ്ടെന്നും രാഹുല്‍ ആരോപിച്ചു. അതുകൊണ്ടാണ് തുടര്‍നടപടി എടുക്കാത്തതെന്നും അദ്ദേഹം പറഞ്ഞു.