Kerala

സുധീരനും മുരളീധരനും കെപിസിസി യോഗത്തിന് ക്ഷണമില്ല

ഇന്ന് ചേരുന്ന കെപിസിസി നേതൃയോഗത്തിന് വി.എം സുധീരനും കെ.മുരളീധരനും അടക്കമുള്ള മുന്‍ പ്രസിഡന്റുമാര്‍ക്ക് ക്ഷണമില്ല. യോഗത്തില്‍ മാധ്യമങ്ങള്‍ക്കും പ്രവേശനമില്ല. നേതൃത്വവുമായി ഇടഞ്ഞുനില്‍ക്കുന്ന വി.എം സുധീരനെ ഒഴിവാക്കാന്‍ വേണ്ടിയാണ് ആരേയും ക്ഷണിക്കാതിരുന്നതെന്നാണ് സൂചന.

അതേസമയം നിര്‍വാഹകസമിതിയല്ല, നേതൃയോഗമാണ് ചേരുന്നതെന്നും കെ.പി.സി.സി ഭാരവാഹികള്‍ക്ക് പുറമെ ഡി.സി.സി പ്രസിഡന്റുമാരേയും പാര്‍ലമെന്ററി പാര്‍ട്ടി ഭാരവാഹികളേയും മാത്രമാണ് വിളിച്ചിട്ടുള്ളതെന്നുമാണ് നേതൃത്വത്തിന്റ വിശദീകരണം.

ലോക്സഭ തെരഞ്ഞെടുപ്പിന് മുന്നോടിയായി താഴേത്തട്ടില്‍ പാര്‍ട്ടിയെ ശക്തിപ്പെടുത്തുന്നത് സംബന്ധിച്ച ചര്‍ച്ചകളാണ് യോഗത്തിന്റ അജണ്ട. കോണ്‍ഗ്രസിന് യു.ഡി.എഫ് ചെയര്‍മാന്‍ സ്ഥാനം ലഭിക്കുന്ന ജില്ലകളില്‍ ഡി.സി.സി പ്രസിഡന്റുമാര്‍ തന്നെ ചെയര്‍മാന്‍ ആകണമെന്ന് നിര്‍ദേശവും ചര്‍ച്ചചെയ്യും.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top