Latest News

പീഡിപ്പിച്ചയാളെ ധൈര്യത്തോടെ കാട്ടിക്കൊടുത്തു; മണിക്കൂറുകള്‍ക്കുളളില്‍ പീഡകനെ വലയിലാക്കി പോലീസ്

ഉത്തര്‍പ്രദേശില്‍ പതിനാറ് വയസുകാരിയെ തോക്കിന്‍ മുനയില്‍ നിര്‍ത്തി പീഡിപ്പിച്ചു. മുസാഫര്‍നഗര്‍ സ്വദേശിയായ യുവതിക്കാണ് ദുരനുഭവമുണ്ടായത്. പെണ്‍കുട്ടിയെ വീട്ടില്‍നിന്നും പിടിച്ചിറക്കിക്കൊണ്ടുപോയി മാനഭംഗപ്പെടുത്തുകയായിരുന്നുവെന്ന് പോലീസ് പറഞ്ഞു. സംഭവം പുറത്തറിഞ്ഞാല്‍ ഗുരുതരമായ ഭവിഷ്യത്തുക്കള്‍ നേരിടേണ്ടിവരുമെന്നും യുവാവ് പെണ്‍കുട്ടിയെ ഭീഷണിപ്പെടുത്തി. എന്നാല്‍ നടന്ന കാര്യങ്ങള്‍ വീട്ടുകാരോട് യുവതി പറഞ്ഞതോടെ സഹോദരന്‍ പോലീസ് സ്റ്റേഷനിലെത്തി പരാതി നല്‍കുകയും പീഡിപ്പിച്ചയാളെ പോലീസ് ഉടനടി അറസ്റ്റ് ചെയ്യുകയും ചെയ്തു. പീഡിപ്പിച്ചയാളുടെ ഭീഷണി വകവയ്ക്കാതെ സംഭവം പോലീസിനെ അറിയിച്ച പെണ്‍കുട്ടിയുടെ തീരുമാനം മാതൃകാപരമാണെന്ന് സ്റ്റേഷന്‍ ഹൗസ് ഓഫീസര്‍ വീരേന്ദ്ര സിങ് കസ്‌ന പറഞ്ഞു. പെണ്‍കുട്ടികള്‍ ഇത്തരം സന്ദര്‍ഭങ്ങളെ ധൈര്യത്തോടെ നേരിടണമെന്നും അദ്ദേഹം വ്യക്തമാക്കി.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top