Kerala

നല്ല വായനയ്ക്കായി ഒരു വായനദിനം കൂടി

ഇന്ന് വായനദിനം. കേരളത്തിലെ ഗ്രന്ഥശാലാ പ്രസ്ഥാനത്തിന് തുടക്കംകുറിച്ച പി.എന്‍. പണിക്കരുടെ ചരമദിനമാണ് വായനാദിനമായി ആചരിക്കുന്നത്. വായനാശീലം പ്രോത്സാഹിപ്പിക്കാന്‍ ജൂണ്‍ 19 മുതല്‍ ഒരാഴ്ചക്കാലം വായനാവാരമായും ആഘോഷിക്കുന്നു. അറിവു പകരുന്നതിനോടൊപ്പം തന്നെ നമ്മുടെ സംസ്‌കാരത്തെ തിരിച്ചറിയാനും സഹായിക്കുന്നതാണ് വായന. നല്ല വായനയിലൂടെ നല്ലൊരു നാളെ രൂപപ്പെടുത്തിയെടുക്കാനും നാമോരോരുത്തര്‍ക്കും സാധിക്കുന്നു.

‘വായിച്ചാല്‍ വളരും, വായിച്ചില്ലെങ്കിലും വളരും. വായിച്ചാല്‍ വിളയും, വായിച്ചില്ലെങ്കില്‍ വളയും’ എന്ന കവി കുഞ്ഞുണ്ണി മാഷിന്റെ വരികള്‍ ഈ വായനാദിനത്തിലും നമുക്ക് ഓര്‍ക്കാം. വായന മനുഷ്യനെ പൂര്‍ണ്ണനാക്കും. കഥകളിലൂടെയും കവിതയിലൂടെയും ധാരാളം അറിവ് സ്വായത്തമാക്കാനും അതിലൂടെ ഭാഷയെ സ്നേഹിക്കാനും, പഠിക്കുവാനും കഴിയും.

എന്നാല്‍ കാലം മാറിയപ്പോള്‍ ലോകം ഇ-വായനയിലേക്ക് മാറി. ആഴത്തിലുള്ള വായന പുതുതലമുറയ്ക്ക് അന്യമായികൊണ്ടിരിക്കുകയാണ്.  ഭാഷയെ തൊട്ടറിയാനും, അനുഭവിച്ചറിയാനും വിവിധ തരത്തിലുള്ള മാധ്യമങ്ങളുണ്ടെങ്കിലും ആത്യന്തികമായ പുസ്തകവായന കുറഞ്ഞുകൊണ്ടിരിക്കുകയാണെന്ന് പറയാം.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top