ഏപ്രില്‍ മാസത്തെ മികച്ച സ്കൂട്ടര്‍ വില്‍പ്പന ചൂണ്ടിക്കാട്ടി, സമ്പദ്മേഖല വളരുന്നുവെന്ന് സ്ഥാപിച്ചിരുന്ന സാമ്പത്തിക വിദഗ്ദര്‍ മെയ് മാസത്തിലെ കുറഞ്ഞ വിറ്റുവരവ് രേഖകള്‍ കണ്ട് അമ്പരക്കുകയാണ്. ഓട്ടോമാറ്റിക് സ്കൂട്ടറുകളുടെ മെയ് മാസത്തെ വില്‍പ്പന 1.4 ശതമാനം കുറഞ്ഞ് 5,55,567 യൂണിറ്റായി താഴ്ന്നു.
രാജ്യത്തെ ഏറ്റവുമധികം സ്കൂട്ടര്‍ വില്‍പ്പനയുളള കേരളത്തില്‍ പോലും ഇതേകാലയളവില്‍ വില്‍പ്പന കുറവാണ്.
കഴിഞ്ഞ രണ്ടുവര്‍ഷമായി സ്കൂട്ടര്‍ വില്‍പ്പന പൊടിപൊടിക്കുകയായിരുന്നു. കഴിഞ്ഞ വര്‍ഷം മെയ് മാസത്തെ വിറ്റുവരവുമായി താരതമ്യം ചെയ്ത് നോക്കുമ്പോള്‍ ടിവിഎസ് മോട്ടോഴ്സ്, സുസുക്കി പിയാജിയോ, ഹോണ്ട എന്നീ കമ്പനികളുടെയെല്ലാം വിറ്റുവരവ് മെയില്‍ മോശമായി.
വില്‍പ്പനയിലെ മാന്ദ്യത്തിനുളള കാരണങ്ങള്‍ നിര്‍മ്മാതാക്കള്‍ക്കും പടികിട്ടുന്നില്ല. വില്‍പ്പന പരമാവധിയായതാണ് മാന്ദ്യത്തിന് പ്രധാന കാരണമെന്ന് കരുതുന്നവരുണ്ട്. അതല്ല ഇതൊരു താല്‍ക്കാലിക മാന്ദ്യം മാത്രമാണെന്നാണ് വിപണി വൃത്തങ്ങള്‍ പറയുന്നത്. ഏപ്രിലില്‍ പരമാവധി വില്‍പ്പന നടന്നത്കൊണ്ടാണ് മെയില്‍ കുറഞ്ഞതെന്ന് സ്കൂട്ടര്‍ വ്യാപാരികളില്‍ ഒരു വിഭാഗം ചൂണ്ടിക്കാണിക്കുന്നത്.