സംസ്ഥാനത്തെ ക്രമസമാധാനനില ഭദ്രമാണെന്ന് മന്ത്രി എ.കെ. ബാലന്. സംസ്ഥാനത്തെ പോലീസ് അതിക്രമങ്ങള്‍ ചര്‍ച്ച ചെയ്യണമെന്നാവശ്യപ്പെട്ട് പ്രതിപക്ഷം നിയമസഭയില്‍ നല്കിയ അടിയന്തരപ്രമേയത്തിന് മറുപടി പറയുകയായിരുന്നു മന്ത്രി. പോലീസ് ഉള്‍പ്പെട്ട ഒറ്റപ്പെട്ട അക്രമസംഭവങ്ങളില്‍ ശക്തമായ നടപടിയുണ്ടാകും. കുറ്റക്കാര്‍ക്കെതിരേ മാതൃകാപരമായ നടപടി സ്വീകരിക്കുമെന്നും ആലപ്പുഴയിലും മലപ്പുറത്തുമുണ്ടായ പോലീസ് അതിക്രമങ്ങളില്‍ നടപടിയെടുത്തുവെന്നും മന്ത്രി പറഞ്ഞു. പ്രതിപക്ഷത്തു നിന്ന് തിരുവഞ്ചൂര്‍ രാധാകൃഷ്ണന് എംഎല്‍എയാണ് അടിയന്തരപ്രമേയത്തിന് നോട്ടീസ് നല്‍കിയത്.
സംസ്ഥാനത്തെ ക്രമസമാധാനനില ഭദ്രം; മന്ത്രി എ.കെ ബാലന്
By
March 26, 2018 5:22 am