ജോഷി തോമസിന്റെ സംവിധാനത്തില്‍ മലയാളത്തിലെ യുവതാരനിര ഒന്നിച്ചെത്തുന്ന ‘നാം’ എന്ന ചിത്രത്തിലെ ആദ്യഗാനം പുറത്തിറങ്ങി. കോളേജ് കാമ്പസിന്റെ പശ്ചാത്തലത്തിലുളള ഒരു തകര്‍പ്പന്‍ പാട്ടാണ് പുറത്തുവന്നിരിക്കുന്നത്. പുറത്തിറങ്ങി മണിക്കൂറുകള്‍ക്കം രണ്ടര ലക്ഷത്തില്‍പ്പരം ആളുകളാണ് യുടൂബില്‍ പാട്ട് കണ്ടത്. അശ്വിന്, സന്ദീപ് എന്നിവര്‍ സംഗീതം ചെയ്തിരിക്കുന്ന ഗാനം എഴുതി, പാടിയത് ശബരീഷ് വര്‍മ്മയാണ്.
യുവനിരയുടെ ഈ തകര്‍പ്പന്‍ പാട്ട് യൂടൂബില്‍ ഹിറ്റ്
By
March 18, 2018 10:04 am