Home app

മകന്റെ കൊലപാതകം പ്രതിയായ അമ്മയെ കോടതിയില്‍ ഹാജരാക്കി

കൊട്ടിയത്ത് പതിനാലുകാരനായ മകന്‍ ജിത്തു ജോബിനെ കൊലപ്പെടുത്തിയ കേസില്‍ പ്രതിയായ ജയമോളെ കോടതിയില്‍ ഹാജരാക്കി. ഉച്ചയോടെ പരവൂര്‍ കോടതിയിലാണ് ജയമോളെ ഹാജരാക്കിയത്. ജയമോള്‍ മയങ്ങിവീണതിനെ തുടര്‍ന്ന് പ്രാഥമിക ശുശ്രൂഷ നല്‍കിയശേഷമാണ് കേസ് പരിഗണിച്ചത്. മകനെ കൊലപ്പെടുത്തിയത് താന്‍ തന്നെയാണെന്ന് ജയമോള്‍ കോടതിയില്‍ അറിയിച്ചു. ഒറ്റയ്ക്കാണ് കൃത്യം നടത്തിയത്. പൊലീസ് മര്‍ദിച്ചെന്നും എന്നാല്‍ പരാതിയില്ലെന്നും അവര്‍ കോടതിയില്‍ പറഞ്ഞു. ജയമോളെ ഹാജരാക്കുന്ന വിവരമറിഞ്ഞ് ഒട്ടേറെപ്പേരാണ് കോടതി പരിസരത്ത് തടിച്ചുകൂടിയത്.

അതേസമയം, വസ്തുതര്‍ക്കത്തെ തുടര്‍ന്നാണു കൊലപാതകമെന്ന മൊഴി പൊലീസ് വിശ്വാസത്തിലെടുത്തിട്ടില്ല. അതില്‍ കൂടുതല്‍ അന്വേഷണം നടത്താനാണു നീക്കം. സംഭവത്തില്‍ ജയമോളുടെ അറസ്റ്റ് ഇന്നലെ വൈകിട്ടാണ് രേഖപ്പെടുത്തിയത്. പ്രതിയെ തെളിവെടുപ്പിന് വീട്ടിലെത്തിച്ചപ്പോള്‍ ജനങ്ങള്‍ പ്രകോപിതരായ സാഹചര്യത്തില്‍ കോടതിയില്‍ കനത്ത സുരക്ഷ ഏര്‍പ്പാടാക്കിയിരുന്നു. ജിത്തുവിന്റെ സഹോദരിയേയും പിതാവിനേയും മുത്തച്ഛനേയും ചോദ്യം ചെയ്യുമെന്ന് സിറ്റി പൊലീസ് കമ്മിഷണര്‍ ഡോ.എസ് ശ്രീനിവാസ് പറഞ്ഞു.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top