ചേരുവകള്‍
- മില്‍ക്ക് പൗഡര്‍ – 2 കപ്പ്
- നെയ്യ് – അരക്കപ്പ്
- മില്‍ക്ക് – അരക്കപ്പ്
- പഞ്ചസാര – മുക്കാല്‍ കപ്പ്
- പിസ്ത – 6 ചെറുതായി പൊടിച്ചത്
തയ്യാറാക്കുന്ന വിധം:
ആദ്യം ഒരു പാന്‍ ചൂടാകുമ്പോള്‍ തീ കുറച്ചു വെച്ച് നെയ്യും പാലും ചേര്‍ക്കുക. പെട്ടെന്നു തന്നെ മില്‍ക്ക് പൗഡറും ചേര്‍ത്തു കൊടുത്ത് നല്ലതു പോലെ ഇളക്കി യോജിപ്പിച്ച് നല്ല പേസ്റ്റ് പരുവത്തിലാക്കുക.
അതിനു ശേഷം പഞ്ചസാര ചേര്‍ത്തു കൊടുക്കുക. പഞ്ചസാര ചേര്‍ത്തു കഴിയുമ്പോള്‍ കൂട്ട് ലൂസാകും. കട്ട പിടിക്കാതെ നന്നായി ഇളക്കി പാത്രത്തില്‍ നിന്ന് വിട്ടു വരുന്ന പരുവമാകുമ്പോള്‍ നെയ്യ് തടവിയ ഒരു പാത്രത്തിലാക്കി സെറ്റ് ചെയ്യുക.
മുകളിലായി പിസ്ത നുറുക്കിയത് ഇടുക. മുകള്‍ ഭാഗം നല്ല സ്മൂത്തായി കിട്ടാന്‍ നെയ്യ് തടവിയ ഒരു ഫോയില്‍ പേപ്പര്‍ വെച്ച് പരത്തിയെടുക്കാം. ചൂടാറിയ ശേഷം ഇഷ്ടമുള്ള ഷേപ്പില്‍ കട്ട് ചെയ്തെടുക്കാം.