കൊല്ലം ഏരൂരില്‍ ഏഴുവയസുകാരിയുടെ കൊലപാതകവുമായി ബന്ധപ്പെട്ട് സംസ്ഥാന ബാലാവകാശ കമ്മീഷന് സ്വമേധയാ കേസെടുത്തു. കൊല്ലം റൂറല്‍ പോലീസ് മേധാവി, ജില്ലാ ശിശു സംരക്ഷണ ഓഫീസര്‍ എന്നിവര്‍ 15 ദിവസത്തിനകം റിപ്പോര്‍ട്ട് നല്‍കണമെന്നും കമ്മീഷന് നിര്‍ദേശിച്ചു.
ഏരൂരില്‍ ബുധനാഴ്ച കാണാതായ ഏഴ് വയസുകാരിയുടെ മൃതദേഹം കുളത്തൂപ്പുഴയിലെ റബര്‍ എസ്റ്റേറ്റില്‍ നിന്നാണ് കണ്ടെത്തിയത്. സംഭവത്തില്‍ ബന്ധു കൂടിയായ രാജേഷ് പോലീസ് പിടിയിലായിട്ടുണ്ട്. മാനഭംഗപ്പെടുത്തിയശേഷം താനാണ് കുട്ടിയെ കൊന്നതെന്ന് രാജേഷ് പോലീസിനു മൊഴി നല്കി.