കര്‍ണാടകയില്‍ ജര്‍മന്‍ വിദ്യാര്‍ഥിനിയെ പീഡിപ്പിക്കാന്‍ ശ്രമിച്ച 19 വയസുകാരന് പിടിയിലായി. മംഗളൂരുവിലാണ് സംഭവം. ഗവേഷണ പഠനത്തിനായെത്തിയ 18 കാരിയെയാണ് മുഹമ്മദ് മുസ്തഫ എന്നയാള്‍ പീഡിപ്പിക്കാന്‍ ശ്രമിച്ചത്. ഇയാളെ പൊലീസ് അറസ്റ്റ് ചെയ്തു.
വഴിയിലൂടെ നടന്നുപോകുകയായിരുന്ന പെണ്‍കുട്ടിയെ പീഡിപ്പിക്കാന്‍ ശ്രമിക്കുകയായിരുന്നു. പെണ്‍കുട്ടിയുടെ കരച്ചില്‍കേട്ട് ഓടിക്കൂടിയ നാട്ടുകാര്‍ ഇയാളെ പൊലീസില്‍ ഏല്‍പ്പിച്ചു.