കൊച്ചി തുറമുഖത്തേക്കുള്ള കപ്പല്‍ചാലില്‍ മീന്‍പിടിത്ത ബോട്ട് മുങ്ങി. ബോട്ടിലുണ്ടായിരുന്ന ആറു പേരെയും സമീപത്തുണ്ടായിരുന്ന മറ്റ് ബോട്ടിലെത്തിയവര്‍ രക്ഷപ്പെടുത്തി. എന്ജിന് തകരാറിനെത്തുടര്‍ന്നാണ് ബോട്ട് മുങ്ങിയത്. വിവരം അറിഞ്ഞ് രക്ഷപ്പെടുത്താനായി മറൈന്‍ എന്‍ഫോഴ്സ്മെന്റ് എത്തുന്നതിന് മുമ്പ് തന്നെ ബോട്ട് പൂര്‍ണമായി മുങ്ങിയിരുന്നു. കൊച്ചി തുറമുഖത്തേക്കുള്ള പ്രധാന കപ്പല്ചാലായതിനാല് ഇവിടുത്തെ കപ്പല്‍ ഗതാഗതം തടസപ്പെട്ടു. നാവികസനയുടെ നേതൃത്വത്തില്‍ ബോട്ടിനായുള്ള തിരച്ചില്‍ ഊര്‍ജിതമാക്കിയിട്ടുണ്ട്.
കൊച്ചിയില്‍ മീന്‍ പിടിത്ത ബോട്ട് മുങ്ങി
By
September 19, 2017 6:58 am