കേന്ദ്രമന്ത്രിമാരായ ഉമാ ഭാരതി, ഫഗന്‍ സിംഗ് കുലസ്സെ, സജ്ഞീവ് ബല്യാന്‍, മഹീന്ദ്രനാഥ് പാണ്ഡെ എന്നിവര്‍ രാജിവച്ചു. മന്ത്രിസഭാ പുനഃസംഘടനയുടെ ഭാഗമായാണ് രാജി. വ്യാഴാഴ്ച കേന്ദ്രമന്ത്രിമാരായ രാജീവ് പ്രതാപ് റൂഡി, രാധാ മോഹന്‍ സിംഗ്, ഗിരിരാജ് സിംഗ് എന്നിവര്‍ രാജിവച്ചിരുന്നു. പുനഃസംഘടന ശനിയാഴ്ച ഉണ്ടാകുമെന്നാണ് സൂചന.
മന്ത്രിസഭാ പുനഃസംഘടനയുമായി ബന്ധപ്പെട്ട് ബിജെപി ദേശീയ അധ്യക്ഷന്‍ അമിത് ഷായുമായി കൂടിക്കാഴ്ച നടത്തിയതിന് പിന്നാലെയാണ് കേന്ദ്രമന്ത്രിമാരുടെ രാജി. റെയില്‍വേ മന്ത്രി സുരേഷ് പ്രഭു, സഹമന്ത്രി കല്‍രാജ് മിശ്ര എന്നിവരും രാജി സന്നദ്ധത അറിയിച്ചിട്ടുണ്ട്.