Home app

അമേരിക്ക-റഷ്യ ബന്ധം വീണ്ടും വഷളാകുന്നു

അമേരിക്ക-റഷ്യ ബന്ധം വീണ്ടും വഷളാകുന്നു. യുഎസ് റഷ്യയോട് ആവശ്യപ്പെട്ടതിനെ തുടര്‍ന്ന് സാന്‍ഫ്രാന്‍സിസ്‌കോയിലെ റഷ്യന്‍ കോണ്‍സുലേറ്റും വാഷിംഗ്ടണിലെയും ന്യുയോര്‍ക്കിലെയും അനെക്സും അടച്ചുപൂട്ടും.

റഷ്യയിലെ അമേരിക്കന്‍ സാന്നിധ്യം കുറയ്ക്കണമെന്ന റഷ്യന്‍ പ്രസിഡന്റ് വ്ളാഡിമിര്‍ പുടിന്റെ തീരുമാനത്തിന് പിന്നാലെയാണ് ട്രംപ് ഭരണകൂടത്തിന്റെ നടപടി. 755 അമേരിക്കന്‍ നയതന്ത്ര ഉദ്യോഗസ്ഥരെ റഷ്യ അടുത്തിടെ പുറത്താക്കിയിരുന്നു. അമേരിക്കന്‍ സെനറ്റ് ഏര്‍പ്പെടുത്തിയ പുതിയ ഉപരോധങ്ങള്‍ക്കുള്ള മറുപടിയായിട്ടായിരുന്നു റഷ്യയുടെ നീക്കം.

വിദേശനയത്തിലെ അമേരിക്കയുടെ ആക്രമണോല്‍സുകതയാണ് ഉപരോധങ്ങള്‍ക്ക് പിന്നിലെന്നായിരുന്നു റഷ്യയുടെ ആരോപണം. സാങ്കേതികവിദഗ്ധരടക്കം 455 നയതന്ത്ര ജീവനക്കാരെയെ അനുവദിക്കൂ എന്ന് വിദേശകാര്യമന്ത്രാലയം വ്യക്തമാക്കുകയും ചെയ്തു. മോസ്‌കോയിലെ എംബസിയിലും മൂന്ന് കോണ്‍സുലേറ്റുകളിലുമായാണ് ഇത്. ബാക്കിയുള്ളവര്‍ രണ്ടുദിവസത്തിനകെ രാജ്യം വിടണം.അമേരിക്കന്‍ എംബസി ഉപയോഗിക്കുന്ന മറ്റ് വസ്തുവകകള്‍ തിരിച്ചെടുക്കുമെന്നും റഷ്യ വ്യക്തമാക്കിയിരുന്നു.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top