ചേരുവകള്‍
പൈനാപ്പിള്‍ -ഒന്ന്
വറ്റല്‍മുളക് -നാലെണ്ണം
ജീരകം- ഒരു ടീസ്പൂണ്‍
ഉഴുന്ന്- ഒരു ടേബിള്‍ സ്പൂണ്‍
കടുക്- കാല് ടേബിള്‍ സ്പൂണ്‍
എണ്ണ- രണ്ട് ടേബിള്‍ സ്പൂണ്‍
കറിവേപ്പില- ഒരു തണ്ട്
കുരുമുളക്, മഞ്ഞള്‍പൊടി- കാല് ടീസ്പൂണ്‍ വീതം
തേങ്ങ ചിരകിയത്- അര കപ്പ്
ഉപ്പ്- പാകത്തിന്
തയ്യാറാക്കുന്ന വിധം
പൈനാപ്പിള്‍ വലുപ്പത്തില്‍ അരിഞ്ഞ ശേഷം ഉപ്പും മഞ്ഞള്‍പൊടിയും വെള്ളവും ചേര്‍ത്ത് വേവിക്കുക. ചിരകിയ തേങ്ങ ഒരു ടേബിള്‍ സ്പൂണ്‍ മാറ്റിവെക്കുക. ബാക്കി തേങ്ങയില്‍ ജീരകം, വറ്റല്‍മുളക്, കുരുമുളക് എന്നിവ ചേര്‍ത്ത് നന്നായി അരയ്ക്കുക. വേവിച്ചുവെച്ച പൈനാപ്പിളില്‍ അരപ്പ് ചേര്‍ത്ത് തിളപ്പിച്ച് വാങ്ങണം. പിന്നെ കടുക്, ഉഴുന്ന്, കറിവേപ്പില, തേങ്ങ എന്നിവ എണ്ണയില്‍ വറുത്തെടുക്കുക.