Home app

വെങ്കയ്യ നായിഡു ഉപരാഷ്ട്രപതിയായി സത്യപ്രതിജ്ഞ ചെയ്തു

ഇന്ത്യയുടെ പതിമൂന്നാമത് ഉപരാഷ്ട്രപതിയായി വെങ്കയ്യ നായിഡു സത്യപ്രതിജ്ഞ ചെയ്തു. രാഷ്ട്രപതി ഭവനിലെ ദര്‍ബാര്‍ ഹാളില്‍ രാഷ്ട്രപതി രാം നാഥ് കോവിന്ദ് സത്യവാചകം ചൊല്ലിക്കൊടുത്തു.

പ്രധാനമന്ത്രി നരേന്ദ്ര മോദി, മുന്‍ ഉപരാഷ്ട്രപതി ഹാമിദ് അന്‍സാരി, കേന്ദ്രമന്ത്രിമാര്‍, മുന്‍ പ്രധാനമന്ത്രി മന്‍മോഹന്‍ സിങ്, ബിജെപി ദേശീയ അധ്യക്ഷന്‍ അമിത് ഷാ, രാഷ്ട്രീയകക്ഷി നേതാക്കള്‍ ഉള്‍പ്പെടെയുള്ള വിശിഷ്ട വ്യക്തികള്‍ ചടങ്ങില്‍ പങ്കെടുത്തു.

ഇന്നു മുതല്‍ രാജ്യസഭാ നടപടികള്‍ വെങ്കയ്യയുടെ അധ്യക്ഷതയിലാകും. ഉപരാഷ്ട്രപതിയുടെ ഔദ്യോഗിക വസതിയായ ആറ് മൗലാന ആസാദ് റോഡിലേക്കു വെങ്കയ്യയുടെ താമസം മാറ്റം 18നു ശേഷമാകും. തല്‍ക്കാലം 30, ഡോ. എ.പി.ജെ.അബ്ദുല്‍ കലാം റോഡിലെ വസതിയില്‍ വെങ്കയ്യ തുടരും.

പ്രതിപക്ഷ സ്ഥാനാര്‍ഥിയായ ഗോപാലകൃഷ്ണ ഗാന്ധിയെ പരാജയപ്പെടുത്തിയാണ് വെങ്കയ്യ നായിഡു ഉപരാഷ്ട്രപതി സ്ഥാനത്തെത്തിയത്. രണ്ട് വട്ടം കേന്ദ്രമന്ത്രിയായും നാലുവട്ടം രാജ്യസഭാംഗമായും വെങ്കയ്യ നായിഡു സേവനമനുഷ്ഠിച്ചിട്ടുണ്ട്.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top