മാധവിക്കുട്ടിയുടെ ജീവിതം പറയുന്ന ചിത്രം ആമിയില്‍ മാധവദാസായി മുരളി ഗോപി അഭിനയിക്കുന്നു. തന്റെ ഫേസ്ബുക്ക് പേജിലൂടെ മുരളി ഗോപി മഞ്ജുവുമൊത്തുള്ള തന്റെ വേഷവും ലുക്കും പുറത്തുവിട്ടു. കമല്‍ സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ മഞ്ജുവാര്യരാണ് നായികയാകുന്നത്.
ചിത്രത്തില്‍ മറ്റൊരു കഥാപാത്രത്തെ അവതരിപ്പിക്കുന്ന നടന് അനൂപ് മേനോനും തന്റെ വേഷവും ലുക്കും നേരത്തെ പുറത്തുവിട്ടിരുന്നു. സഹീര്‍ അലി എന്ന കഥാപാത്രത്തെയാണ് അനൂപ് അവതരിപ്പിക്കുന്നത്.