പൊന്നാനി: സാമൂഹ്യ പ്രതിബദ്ധതയോടെ മാതൃകാപരമായ പദ്ധതിയാണ് കേരളവിഷന് നടപ്പിലാക്കുന്നതെന്നും ജനിച്ചുവീഴുന്ന കുരുന്നുകള്‍ക്ക് നല്കുന്ന എൻ്റെ കണ്മണിക്ക് ഫസ്റ്റ് ബേബി ഗിഫ്റ്റ് എന്ന ആശയം പ്രശംസനീയമാണെന്നും ആരോഗ്യമന്ത്രി വീണ ജോര്‍ജ്. പൊന്നാനി മാതൃ ശിശു ആശുപത്രിയിൽ എൻറെ കൺമണിക്ക് ഫസ്റ്റ് ഗിഫ്റ്റ് പദ്ധതിയുടെ നാലാംഘട്ട വിതരണോദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മന്ത്രി.
പൊന്നാനി എംഎൽഎ പി നന്ദകുമാർ, പൊന്നാനി മുനിസിപ്പൽ ചെയർമാൻ ശിവദാസ് ആറ്റുപുറത്ത് തുടങ്ങിയവരും കെയർ സെൻ്റർ അഡ്മിനിസ്ട്രേറ്റീവ് വേണുഗോപാൽ,എൻസിവി ചാനൽ മാനേജർ രാജൻ ടി കെ, ടിഎംസി ചെയർമാൻ പി വി അയ്യൂബ്, ഡയറക്ടർമാരായ പ്രവീൺകുമാർ, മുസ്തഫ,സുരേഷ് എന്നിവരും പങ്കെടുത്തു.ടിഎംസി ഡയറക്ടറായിരുന്ന തണ്ടിലത് വിജയന്റെയും എൻ സി വി ചാനൽ പ്രോഗ്രാം ഡയറക്ടറായിരുന്ന വിക്രമന്റെയും സ്മരണാർത്ഥമാണ് ബേബി കിറ്റുകൾ നൽകിയത്.