വ്യത്യസ്ത കഥാപാത്രങ്ങൾ കൊണ്ട് വിസ്മയം കാണിക്കുന്നത് തുടരുകയാണ് മെഗാസ്റ്റാർ. ആരാധകരുടെ പ്രതീക്ഷയേറ്റിക്കൊണ്ട് പുതിയ ചിത്രം പ്രഖ്യാപിച്ചിരിക്കുകയാണ് മമ്മൂട്ടി. നവാഗതനായ ഡീനൊ ഡെന്നിസ് രചനയും സംവിധാനവും നിർവ്വഹിക്കുന്ന ബസൂക്ക എന്ന ചിത്രത്തിലാണ് താരം ഇനി എത്തുക. ചിത്രത്തിന്റെ പോസ്റ്റർ പുറത്തുവിട്ടു.
ആക്ഷൻ ത്രില്ലറായിരിക്കും ചിത്രം എന്ന സൂചന നൽകുന്നതാണ് പോസ്റ്റർ. തോക്കിൻ മുനയിൽ നിൽക്കുന്ന മമ്മൂട്ടിയെയാണ് പോസ്റ്ററിൽ കാണുന്നത്. ഗൗതം വസുദേവ് മേനോൻ മറ്റൊരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്. പ്രശസ്ത തിരക്കഥാകൃത്ത് കലൂർ ഡെന്നിസിൻറെ മകനാണ് ഡീനൊ ഡെന്നിസ്.
തിയറ്റർ ഓഫ് ഡ്രീംസിൻറെയും സരിഗമയുടെയും ബാനറുകളിൽ ഡോൾവിൻ കുര്യാക്കോസ്, ജിനു വി എബ്രഹാം, വിക്രം മെഹ്റ, സിദ്ധാർഥ്, ആനന്ദ് കുമാർ എന്നിവർ ചേർന്നാണ് ചിത്രം നിർമ്മിക്കുന്നത്. നിമിഷ് രവിയാണ് ഛായാഗ്രാഹകൻ, സഹനിർമ്മാണം സഹിൽ ശർമ്മ, സംഗീതം, പശ്ചാത്തല സംഗീതം മിഥുൻ മുകുന്ദൻ, എഡിറ്റിംഗ് നിസാദ് യൂസഫ്, പ്രൊഡക്ഷൻ ഡിസൈൻ അനീസ് നാടോടി, പ്രൊഡക്ഷൻ കൺട്രോളർ സഞ്ജു ജെ, പ്രൊജക്റ്റ് ഡിസൈനർ ബാദുഷ എൻ, എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ സുരാജ് കുമാർ.