ഇന്ത്യൻ ക്രിക്കറ്റ് താരം അക്സർ പട്ടേൽ വിവാഹിതനായി. മേഹ പട്ടേലാണു വധു. വ്യാഴാഴ്ച ഗുജറാത്തിലെ വഡോദരയിൽവച്ചാണു വിവാഹച്ചടങ്ങുകൾ നടത്തിയത്. വിവാഹത്തിനു മുന്നോടിയായി ന്യൂസീലൻഡിനെതിരായ ഏകദിന പരമ്പരയിൽ താരം കളിച്ചിരുന്നില്ല.
MR. & MRs. Axar Patel.#AxarPatel #weddingnight pic.twitter.com/LxDYLd8fGd
— Meha Patel (@Meha_Patela) January 26, 2023
അക്സറിന്റെ ആരാധകർ വിവാഹ ചിത്രങ്ങൾ ട്വിറ്ററിൽ ഷെയർ ചെയ്യുന്നുണ്ട്. അടുത്ത സുഹൃത്തുക്കൾക്കും ബന്ധുക്കൾക്കും മാത്രമാണു വിവാഹത്തിലേക്കു ക്ഷണമുണ്ടായിരുന്നത്.