Breaking News

നടൻ കെ.ആർ.കെ അറസ്റ്റിൽ

ബോളിവുഡ് നടനും വിമർശകനുമായ കമാൽ ആർ ഖാൻ എന്ന കെ.ആർ.കെ അറസ്റ്റിൽ. 2020-ൽ ട്വിറ്ററിലൂടെ നടത്തിയ വിവാദ പരാമർശങ്ങളേത്തുടർന്നാണ് അറസ്റ്റ്. യുവസേന അം​ഗം രാഹുൽ കാനാലിന്റെ പരാതിയിൽ മുംബൈയിലെ മാലാഡ് പോലീസാണ് കമാൽ ഖാനെ അറസ്റ്റ് ചെയ്തത്.

2020-ൽ നടന്മാരായ ഇർഫാൻ ഖാൻ, ഋഷി കപൂർ എന്നിവർക്കെതിരെ നടത്തിയ മോശം പരാമർശങ്ങളാണ് കമാൽ ഖാന്റെ അറസ്റ്റിലേക്ക് നയിച്ചത്. സംഭവത്തേത്തുടർന്ന് കമാൽ ഖാനെതിരെ പോലീസ് പ്രഥമ വിവര റിപ്പോർട്ട് രജിസ്റ്റർ ചെയ്യുകയും ലുക്ക് ഔട്ട് നോട്ടീസ് പുറപ്പെടുവിക്കുകയും ചെയ്തിരുന്നു. ഇന്ത്യൻ ശിക്ഷാ നിയമത്തിലെ 153 എ, 294, 500, 501, 505, 67, 98 വകുപ്പുകൾ പ്രകാരമാണ് കേസെടുത്തിരിക്കുന്നത്.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top