പാരീസ്: ഫ്രഞ്ച് ഓപ്പണ്‍ പുരുഷ വിഭാഗം സിംഗിള്‍സ് കിരീടം നേടി റാഫേല്‍ നദാല്‍. ഫൈനലില്‍ നോര്‍വേ താരം കാസ്പര്‍ റൂഡിനെ നേരിട്ടുള്ള സെറ്റുകള്‍ക്കാണ് നദാല്‍ പരാജയപ്പെടുത്തിയത്. സ്കോര്‍ 6-3, 6-3, 6-0. ഇതോടെ 22-ാം ഗ്രാന്‍ഡ്സ്ലാം കിരീടവും ഒപ്പം ഫ്രഞ്ച് ഓപ്പണ്‍ ചാമ്പ്യനാകുന്ന ഏറ്റവും പ്രായംചെന്ന പുരുഷതാരമെന്ന ബഹുമതിയും നദാല്‍ സ്വന്തമാക്കി.
ഫ്രഞ്ച് ഓപ്പണില്‍ 14 കിരീടങ്ങള്‍ക്കുടമയായി ഇതോടെ നദാല്‍. 2005-ല്‍ ഇതേ ടൂര്‍ണമെന്റില്‍ വിജയിച്ചുകൊണ്ട് തുടങ്ങിയ കരിയറില്‍ ആകെ 21 ഗ്രാന്‍ഡ്സ്ലാം കിരീടങ്ങള്‍ നേരത്തെ സ്വന്തമാക്കിയിരുന്നു. റോജര്‍ ഫെഡറര്‍, നൊവാക് ജോക്കോവിച്ച് എന്നീ വമ്പന്മാരെ മറികടന്ന് കൂടുതല്‍ ഗ്രാന്‍ഡ്സ്ലാം കിരീടങ്ങള്‍ എന്ന റെക്കോഡും നേടി. ഫെഡറര്‍ക്കും ജോക്കോവിച്ചിനും 20 വീതം കിരീടങ്ങളുണ്ട്.
മൂന്നാം സീഡുകാരനായ ജര്‍മന്‍ താരം അലക്സാണ്ടര്‍ സ്വരേവിനെ മറികടന്നാണ് നദാല്‍ ഫൈനലില്‍ എത്തിയത്.