മലപ്പുറത്ത് പ്ലസ് വണ്‍ വിദ്യാര്‍ത്ഥി വീട്ടില്‍ തൂങ്ങി മരിച്ചു. മലപ്പുറം മൂന്നിയൂര്‍ കളിയാട്ടമുക്ക് മംഗലശ്ശേരി അനില്‍കുമാറിന്റെ മകന് അര്‍ജുനെ (18) യാണ് വീടിനുള്ളില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്. വീട്ടില്‍ ആളില്ലാത്ത സമയത്ത് ഇന്നലെ ഉച്ചക്കാണ്സംഭവം.
പ്ലസ് വണ്‍ പരീക്ഷ നടക്കാനിരിക്കെയാണ് സംഭവം.
മാതാവ് ഷിജി സഹോദരനെ സ്കൂളില്‍ നിന്നും കൊണ്ട് വരാന്‍ പോയി തിരിച്ച് വന്നപ്പോഴാണ് മകന് തൂങ്ങിമരിച്ച നിലയില്‍ കണ്ടത്.
പിതാവ് അനില്‍ കുമാര്‍ ജോലിക്ക് പോയതായിരുന്നു. മൂന്നിയൂര്‍ ഹയര്‍ സെക്കണ്ടറി സ്കൂളില്‍ പ്ലസ് വണ്‍ വിദ്യാര്‍ത്ഥിയാണ് അര്ജുന്. പ്ലസ് വണ്‍ മോഡല്‍ പരീക്ഷ നടക്കാനിരിക്കെയാണ് മരണം സംഭവിച്ചതെന്ന് ബന്ധുക്കള്‍ പറഞ്ഞു. മൃതദ്ദേഹം തിരൂരങ്ങാടി താലൂക്ക് ആശുപത്രി മോര്‍ച്ചറിയിലേക്ക് മാറ്റി.
![](https://keralavisiontv.com/wp-content/uploads/2018/04/logo-1.jpg)