Latest News

രണ്ടാം നിലയിൽ തീപിടിച്ചു;ഭാര്യയും ഭര്‍ത്താവും രണ്ട് മക്കളും മരിച്ചു,വൃദ്ധദമ്പതികൾ രക്ഷപ്പെട്ടു

ബംഗളൂരു: വീടിന് തീപിടിച്ച്‌ ഭാര്യയും ഭര്‍ത്താവും രണ്ട് മക്കളും മരിച്ചു. കര്‍ണാടകയിലെ വിജയനഗര ജില്ലയില്‍ മരിയമ്മനഹള്ളിയില്‍ വ്യാഴാഴ്ച രാത്രിയായിരുന്നു സംഭവം.വെങ്കട്ട് പ്രശാന്ത് (42), ഭാര്യ ചന്ദ്രലേഖ(38), മക്കളായ ഹാര്‍ദ്വിക്(16), പ്രേരണ( എട്ട്) എന്നിവരാണ് മരിച്ചത്.

വീടിന്റെ രണ്ടാം നിലയില്‍ തീപടരുകയായിരുന്നു. മുറിയിലെ എ സിയില്‍ ഷോര്‍ട്ട് സര്‍ക്യൂട്ട് ഉണ്ടായതാണ് അപകടത്തിന് കാരണമെന്നാണ് പ്രാഥമിക നിഗമനം. പ്രശാന്തിന്റെ പിതാവും മാതാവും വീടിന്റെ താഴത്തെ നിലയില്‍ ഉറങ്ങുകയായിരുന്നു. തീ കണ്ടതോടെ അവര്‍ പുറത്തേക്ക് ഓടി രക്ഷപ്പെട്ടു.

പൊള്ളലേറ്റും ശ്വാസം മുട്ടിയുമാണ് നാലുപേരും മരിച്ചതെന്നാണ് പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടില്‍ പറയുന്നത്. അയല്‍വാസികളും അഗ്നിശമന സേനയും ഏറെ നേരത്തെ പരിശ്രമത്തിന് ശേഷമാണ് തീയണച്ചത്. സംഭവത്തെക്കുറിച്ച്‌ വിശദമായി അന്വേഷിക്കുമെന്ന് പൊലീസ് അറിയിച്ചു.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top