Breaking News

ഉറങ്ങുന്നതിനിടെ വസ്ത്രത്തില്‍ തീപടര്‍ന്ന് പൊള്ളലേറ്റ വീട്ടമ്മ മരിച്ചു

കോട്ടയം:മാനസിക വെല്ലുവിളി നേരിടുന്ന മകൻ തീപ്പെട്ടി ഉരച്ചതിനെ തുടർന്ന്  തീപടര്‍ന്നു പൊള്ളലേറ്റ കാന്‍സര്‍ രോഗിയായ അമ്മ മരിച്ചു.ഉറക്കത്തില്‍ വസ്ത്രത്തില്‍ തീപടര്‍ന്നാണ് പൊള്ളലേറ്റത്. കാഞ്ഞിരപ്പള്ളി മാനിടംകുഴി ചക്കാലയില്‍ ലൂസി ഈപ്പനാണ് (47) മരിച്ചത്.

ഞായറാഴ്ച രാത്രിയാണു സംഭവം. മുറിയില്‍ അമ്മയോടൊപ്പം കിടന്നിരുന്ന 19കാരനായ മകന്‍ തീപ്പെട്ടി ഉരച്ചതാണു തീപിടിത്തത്തിനു കാരണമെന്നു പൊലീസ് പറഞ്ഞു. മകന്‍ ഉറങ്ങിയ ശേഷമാണ് പതിവായി താന്‍ ഉറങ്ങാറുള്ളതെന്നും ഞായറാഴ്ച നേരത്തേ ഉറങ്ങിപ്പോയെന്നും ലൂസി മരിക്കുന്നതിനു മുന്‍പു പൊലീസിനു മൊഴി നല്‍കിയപ്പോള്‍ പറഞ്ഞു. വസ്ത്രത്തില്‍ ‍തീപടര്‍ന്ന് ഉണര്‍ന്നപ്പോഴേക്കും 60 ശതമാനത്തോളം പൊള്ളലേറ്റിരുന്നു.

അടുത്ത മുറിയിലുണ്ടായിരുന്ന മറ്റു മക്കള്‍ അയല്‍ക്കാരെ വിളിച്ചുവരുത്തിയാണ് അമ്മയെ ആശുപത്രിയില്‍ എത്തിച്ചത്. കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ എത്തിച്ചെങ്കിലും ഇന്നലെ മരിച്ചു. സംസ്കാരം ഇന്ന് നടക്കു. മകനെ ഡോക്ടര്‍മാരുടെ പരിശോധനാ സര്‍ട്ടിഫിക്കറ്റ് സഹിതം കോടതിയില്‍ ഹാജരാക്കുമെന്നും കോടതി നിര്‍ദേശിക്കുന്നതനുസരിച്ച്‌ തുടര്‍നടപടി സ്വീകരിക്കുമെന്നും പൊലീസ് പറഞ്ഞു.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top