Kottayam

പിതാവിനെ പോക്‌സോ കേസില്‍ അറസ്റ്റ് ചെയ്തു,മകൻ ജീവനൊടുക്കി

കോട്ടയം: ‌അച്ഛനെ പോക്സോ കേസില്‍ അറസ്റ്റ് ചെയ്തതിന്റെ മനോവിഷമത്തില്‍ യുവാവ് ജീവനൊടുക്കി.കോട്ടയം വെള്ളൂര്‍ സ്വദേശിയായ അഖിൽ ഓമനക്കുട്ടനെയാണ്(25) വീട്ടിലെ കിടപ്പുമുറിയില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്.

അഖിലിന്റെ പിതാവ് ഓമനക്കുട്ടനെ കഴിഞ്ഞ ദിവസം പോക്സോ കേസില്‍ അറസ്റ്റ് ചെയ്തിരുന്നു. ഇയാളെ കോടതി റിമാന്‍ഡ് ചെയ്തിരിക്കുകയാണ്. ഈ സംഭവത്തില്‍ മനംനൊന്താണ് അഖില്‍ ആത്മഹത്യ ചെയ്തതെന്നാണ് നി​ഗമനം. ഇന്നലെ രാവിലെയാണ് സംഭവം. ആത്മഹത്യാ കുറിപ്പ് വീട്ടില്‍ നിന്നു കണ്ടെടുത്തു.

പാമ്പാടിയിൽ സ്വകാര്യ സ്ഥാപനത്തിലെ ജീവനക്കാരനായിരുന്നു അഖില്‍. മൃതദേഹം ജില്ലാ ആശുപത്രി മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുകയാണ്.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top