Breaking News

വൈറ്റിലയില്‍ ലോറിക്ക് പിന്നില്‍ ട്രാവലര്‍ ഇടിച്ച്‌ 12 പേര്‍ക്ക് പരിക്ക്, നാലു പേരുടെ നില ഗുരുതരം

കൊച്ചി: എറണാകുളം വൈറ്റിലയില്‍ ലോറിക്ക് പിന്നില്‍ ട്രാവലര്‍ ഇടിച്ച്‌ 12 പേര്‍ക്ക് പരിക്കേറ്റു. ഡ്രൈവര്‍ ഉള്‍പ്പെടെ 4 പേരുടെ നില ഗുരുതരമാണ്.ഇവരെ വാഹനത്തില്‍ നിന്നും വെട്ടിപ്പൊളിച്ചാണ് പുറത്തെടുത്തത്. പരിക്കേറ്റവരെ മെഡിക്കല്‍ സെന്‍റര്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. സ്ത്രീകളും കുട്ടികളുമടക്കം 15 പേരാണ് വാഹനത്തില്‍ ഉണ്ടായിരുന്നത് എന്നാണ് പ്രാഥമിക വിവരം.

ആന്ധ്രയില്‍നിന്നെത്തിയ ശബരിമല തീര്‍ത്ഥാടകരുടെ വാഹനമാണ് അപകടത്തില്‍പ്പെട്ടത്. ഇന്നലെ രാത്രി 12 മണിയോടെയായിരുന്നു സംഭവം. ഫയര്‍ ഫോഴ്സ് ഉദ്യോഗസ്ഥരെത്തി വാഹനം പൊളിച്ചാണ് അപകടത്തില്‍പ്പെട്ടവരെ ട്രാവലറില്‍നിന്ന് പുറത്തെടുത്തത്.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top