കൊച്ചി:സ്വർണവില ഇന്ന് കുറഞ്ഞു.പവന് 240 രൂപയും ഗ്രാമിന് 30 രൂപയുമാണ് ഇന്ന് കുറഞ്ഞിരിക്കുന്നത്. ഒരു പവൻ സ്വർണത്തിന്(Gold)35,800 രൂപയും ഗ്രാമിന് 4,475 രൂപയുമാണ് ഇന്നത്തെ വില. ഒരു പവന് 36,040 രൂപയും ഗ്രാമിന് 4505 രൂപയുമായിരുന്നു ഇന്നലത്തെ നിരക്ക്.
ഞായറാഴ്ച സ്വർണവില മാറ്റമില്ലാതെ തുടർന്നിരുന്നു. എന്നാൽ ശനിയാഴ്ച പവന് 160 രൂപ കൂടി 35,800 രൂപയിലെത്തിയിരുന്നു.