ചെന്നൈ: തമിഴ്നാട്ടില്‍ വെള്ളച്ചാട്ടത്തില്‍ കുടുങ്ങിയ അമ്മയെയും കുട്ടിയെയും നാട്ടുകാര്‍ രക്ഷിച്ചു.കനത്തമഴയെ തുടര്‍ന്ന് അപ്രതീക്ഷിതമായി വന്ന മലവെള്ളപ്പാച്ചിലില്‍ അകപ്പെട്ടുപോയ ഇരുവരെയും ജീവന് പണയം വെച്ച് രക്ഷിച്ച നാട്ടുകാര്‍ക്ക് അഭിനന്ദനപ്രവാഹമാണ്.
സേലത്തെ ആനവാരി വെള്ളച്ചാട്ടത്തിലാണ് സംഭവം. കനത്തമഴയില്‍ വെള്ളച്ചാട്ടത്തില്‍ പെട്ടെന്ന് തന്നെ ജലനിരപ്പ് ഉയരുകയായിരുന്നു. കുത്തിയൊലിച്ച് വരുന്ന മലവെള്ളപ്പാച്ചിലില്‍ വീഴാതിരിക്കാന്‍ കുഞ്ഞും അമ്മയും പാറയില്‍ അള്ളിപ്പിടിച്ചിരിക്കുന്നത് വീഡിയോയില്‍ വ്യക്തമാണ്.