Ernakulam

ഭർത്താവ് സ്കൂട്ടർ ഓടിക്കും,മാല പൊട്ടിക്കുന്നത് ഭാര്യ, കൊച്ചിയിൽ ദമ്പതിമാർ പിടിയിൽ

കൊച്ചി:സ്‌കൂട്ടറിലെത്തി വീട്ടമ്മയുടെ സ്വര്‍ണമാല പൊട്ടിച്ചെടുത്ത ദമ്പതിമാരെ എറണാകുളം ഞാറക്കല്‍ പൊലീസ് അറസ്റ്റ് ചെയ്തു. നായരമ്പലം നെടുങ്ങാട് കളത്തിപ്പറമ്പിൽ സുജിത്ത് കുമാര്‍ (35) ഭാര്യ ( 29) എന്നിവരെയാണ് പൊലീസ് പിടികൂടിയത്. കഴിഞ്ഞ രണ്ടാം തീയതിയാണ് കേസിനാസ്പദമായ സംഭവം.

പള്ളിയില്‍ പോകുകയായിരുന്ന നായരമ്പലം സ്വദേശിനിയുടെ രണ്ടരപ്പവന്റെ മാലയാണ് ഇരുവരും ചേര്‍ന്ന് പൊട്ടിച്ചെടുത്തത്. ഭര്‍ത്താവ് സ്‌കൂട്ടര്‍ ഓടിക്കും. പിറകിലിരിക്കുന്ന ഭാര്യയാണ് മാല പൊട്ടിക്കുന്നത്. വ്യാജ നമ്പർ പ്ലേറ്റ് പതിപ്പിച്ചാണ് ഇവര്‍ സ്‌കൂട്ടറില്‍ മോഷണം നടത്തിയത്.

മോഷണത്തിന്റെ ദൃശ്യങ്ങള്‍ സിസിടിവി ക്യാമറയില്‍ നിന്ന് ലഭിച്ചെങ്കിലും മോഷ്ടാക്കളെ തിരിച്ചറിയാനായില്ല. മുന്‍പ് സമാന കുറ്റകൃത്യങ്ങളില്‍ ഏര്‍പ്പെട്ടവരെയും സംശയിക്കുന്നവരെയും ചോദ്യം ചെയ്തു. ഇതിലൂടെയാണ് പ്രതികളെ കണ്ടെത്തിയത്. അടുത്ത മോഷണത്തിന് തയാറെടുക്കുന്നതിനിടെയാണ് പ്രതികള്‍ പിടിയിലായത്.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top