മൂലമറ്റം: ഭര്‍ത്താവിനെ കാണാതെ അന്വേഷിച്ചിറങ്ങിയ വീട്ടമ്മ ബൈക്കിടിച്ച് മരിച്ചു. രതീഷ് പ്രസ് ഉടമ നീറണാകുന്നേല്‍ ചിദംബരത്തിന്റെ ഭാര്യ സുജാതയാണ് (72) ബൈക്ക് അപകടത്തില്‍ മരിച്ചത്.ഭര്‍ത്താവ് ചിദംബരത്തിനെ (75) സ്വന്തം പ്രസിനു സമീപം കിണറിലെ പൈപ്പില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി.
ഇന്നലെ വൈകിട്ട് ഏഴരയോടെയാണ് സംഭവം. ഭര്‍ത്താവ് വീട്ടില്‍ മടങ്ങിയെത്താത്തതിനെ തുടര്‍ന്ന് അന്വേഷിച്ചുപോയ സുജാതയെ ചേറാടി സ്വദേശി ദിലുവിന്റെ ബൈക്ക് ഇടിക്കുകയായിരുന്നു.
ഉടന്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന് രക്ഷിക്കാനായില്ല. തുടര്‍ന്ന് സുജാതയുടെ മരണവിവരം അറിയിക്കാന്‍ നാട്ടുകാര്‍ ചിദംബരത്തിനെ അന്വേഷിക്കുന്നതിനിടെയാണ് രാത്രി 10 മണിയോടെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്. മക്കള്‍: കല, പരേതനായ രതീഷ്. മരുമകന്: രഘു.