തിരുവനന്തപുരം:രാജ്യത്ത് ഇന്ധനവില ഇന്നും വര്‍ധിച്ചു. ഡീസലിന് 32 പൈസയും പെട്രോളിന് 25 പൈസയുമാണ് വര്‍ധിച്ചത്. തിരുവനന്തപുരത്ത് ഡീസല്‍ വില 97.45 പൈസയായി കൂടി. കൊച്ചിയില്‍ പെട്രോളിന് 102 രൂപ 45 പൈസയാണ് കൂടിയത്.തുടര്‍ച്ചയായ മൂന്നാം ദിവസമാണ് ഇന്ധന വില കൂട്ടിയത്. കഴിഞ്ഞ ദിവസം വാണിജ്യാവശ്യത്തിനുള്ള എല്‍പിജി സിലിണ്ടറിന് 43.50 രൂപ വര്‍ധിപ്പിച്ചിരുന്നു. ഗാര്‍ഹിക സിലിണ്ടറിന് വില 950 രൂപയായി. എല്‍പിജി ജിഎസ്ടിയില്‍ ഉള്‍പ്പെടുത്തിയിട്ടും വില വര്‍ധിക്കുകയാണ്.
തുടർച്ചയായ മൂന്നാം ദിവസവും ഇന്ധനവില കൂട്ടി
By
October 2, 2021 8:59 am