Business

സ്വര്‍ണവില ഈ മാസത്തെ ഏറ്റവും താഴ്ന്ന നിലയില്‍

കൊച്ചി: സ്വര്‍ണവില ഈ മാസത്തെ ഏറ്റവും താഴ്ന്ന നിലയില്‍. കഴിഞ്ഞ രണ്ടുദിവസം മാറ്റമില്ലാതെ തുടര്‍ന്ന സ്വര്‍ണവിലയില്‍ 120 രൂപയുടെ കുറവാണ് രേഖപ്പെടുത്തിയത്.34,440 രൂപയാണ് ഒരു പവന്‍ സ്വര്‍ണത്തിന്റെ വില. ​ഗ്രാമിന് 15 രൂപ കുറഞ്ഞു. 4305 രൂപയാണ് ഒരു ​ഗ്രാം സ്വര്‍ണത്തിന്റെ വില.

ഈ മാസത്തിന്റെ തുടക്കത്തില്‍ സ്വര്‍ണവില ഈ മാസത്തെ ഏറ്റവും ഉയര്‍ന്ന നിലവാരത്തിലായിരുന്നു. നാലിന് 35,600 രൂപയായിരുന്നു ഒരു പവന്‍ സ്വര്‍ണത്തിന്റെ വില. പിന്നീട് വില താഴുന്നതാണ് ദൃശ്യമായത്. ഒരു മാസത്തിനിടെ ഏകദേശം 1200 രൂപയാണ് കുറഞ്ഞത്.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top