ചേര്‍ത്തല പള്ളിപ്പുറത്ത് നിന്ന് കാണാതായ പെണ്‍കുട്ടിയുടെ മൃതദേഹം കണ്ടെത്തി.പള്ളിപ്പുറം വെളിപറമ്പിൽ സജിയുടെയും ഷീജയുടെയും മകള്‍ 21 വയസ്സുള്ള ജിതിനയാണ് മരിച്ചത്. പള്ളിപ്പുറം പള്ളിചന്തക്ക് കിഴക്ക് കായലിലായാണ് മൃതദേഹം കണ്ടെത്തിയത്.
ജിതിനയെ ഇന്നലെ വൈകിട്ട് മുതല്‍ വീട്ടില്‍ നിന്നും കാണാതായിരുന്നു. അന്വേഷണം നടക്കുന്നതിനിടെയാണ് മൃതദേഹം കണ്ടെത്തിയത്. ചേര്‍ത്തല പൊലീസെത്തി തുടര്‍ നടപടികള്‍ സ്വീകരിച്ചു. മൃതദേഹം പോസ്റ്റുമോര്‍ട്ടത്തിനായി ആശുപത്രിയിലേക്ക് മാറ്റി.