Breaking News

കളരിസംഘത്തിലെത്തിയ പതിനാലുകാരിയെ പീഡിപ്പിച്ചു, കളരിഗുരുക്കൾ അറസ്റ്റിൽ

കോഴിക്കോട്: പതിനാലുകാരിയെ ലൈംഗിക പീഡനത്തിനിരയാക്കിയ കളരി ഗുരുക്കള്‍ അറസ്റ്റില്‍. പേരാമ്പ്ര പുറ്റംപൊയില്‍ ചാമുണ്ടിത്തറമ്മല്‍ മജീന്ദ്രനാണ് (45) അറസ്റ്റിലായത്.കൊളത്തൂര്‍ അദ്വൈതാശ്രമത്തോട് ചേര്‍ന്ന കളരിസംഘത്തിലെത്തിയ കുട്ടിയാണ് പീഡനത്തിനിരയായത്.

പ്രതിയെ പോക്‌സോ കോടതി റിമാന്‍ഡ് ചെയ്തു. 2019 ല്‍ ഇയാള്‍ പെണ്‍കുട്ടിയെ പലതവണ ലൈംഗിക പീഡനത്തിനിരയാക്കിയെന്നാണ് പരാതിയില്‍ പറയുന്നത്. പതിനാലുകാരിയുടെ പെരുമാറ്റത്തില്‍ അസ്വാഭാവികത തോന്നിയ രക്ഷിതാക്കള്‍ കൗണ്‍സലിംഗിന് വിധേയമാക്കിയതോടെയാണ് പീഡന വിവരം പുറത്തറിയുന്നത്.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top